സ്കൂൾ കുട്ടികളെ വാഹനങ്ങളിൽ കൊണ്ട് പോവുന്നതിലുള്ള നിയന്ത്രണം; രക്ഷിതാക്കളുടെ ആശങ്കഅകറ്റണം- എസ്.ഡി.പി.ഐ

മാനന്തവാടി : സ്കൂൾ കുട്ടികളെ വാഹനങ്ങളിൽ കൊണ്ട് പോവുന്നതിലുള്ള നിയന്ത്രണം മൂലം രക്ഷിതാക്കൾ അനുഭവിക്കുന്ന സാമ്പത്തിക ആശങ്കയകറ്റണമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കെ ജെ.
ഓട്ടോയിൽ 3 കുട്ടികളെ മാത്രം കൊണ്ട് പോവാനാണ് ഇപ്പോൾ അനുമതിയുള്ളൂ. അത് പോലെ തന്നെ ടാക്സി ജീപ്പിലും, സ്കൂൾ ബസ്സിലും കടുത്ത നിയന്ത്രണങ്ങളുണ്ട്.കടുത്ത നിയന്ത്രണങ്ങളുള്ളതിനാൽ പലയിടത്തും കുട്ടികളെ കൊണ്ട് പോവാൻ ഓട്ടോ -ടാക്സി വാഹനങ്ങൾ തയ്യാറാവുന്നില്ല. അത് പോലെ സ്കൂൾ ബസ്സിൽ കുട്ടികൾ കുറവ് ആയതിനാൽ ഇരട്ടിയിലധികം വാടകയുമാണ് ഈടാക്കുന്നത്.അതേ സമയം കെ.എസ്.ആർ.ടി. സി ബസുകളിലും മറ്റു ലൈൻ ബസ്സുകളിലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ആളുകളെ കുത്തി നിറച്ചു സർവീസ് നടത്തുകയും ചെയ്യുന്നു.അത് കൊണ്ട് തന്നെ ജില്ലയിലെ ഗ്രാമീണ മേഖലകളിലെ രക്ഷിതാക്കൾക്ക് കുട്ടികളെ കിലോമീറ്ററുകൾ അപ്പുറമുള്ള സ്കൂളുകളിലേക്ക് പറഞ്ഞയക്കാൻ വാഹന സൗകര്യമൊരുക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ടുകയുമാണ്.ആയതിനാൽ ജില്ലാ ഭരണകൂടം ഇടപെട്ടുകൊണ്ട് സ്കൂൾ കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പ് വരുത്തുകയും രക്ഷിതാക്കളുടെ ആശങ്ക അകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Leave a Reply