September 23, 2026

പ്രൊബേഷന്‍ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി

0
IMG_20211115_154818.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ – സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രൊബേഷന്‍ പക്ഷാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 മുതല്‍ ചരമദിനമായ ഡിസംബര്‍ 4 വരെയാണ് പ്രൊബേഷന്‍ പക്ഷാചരണമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ, നല്ല നടപ്പ് നിയമം, സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രൊബേഷന്‍ സേവനങ്ങള്‍, പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള ജില്ലാതല ശില്പശാലയും താലൂക്തല പരിശീലന പരിപാടികളും സംഘടിപ്പിക്കും. 
പ്രൊബേഷന്‍ പക്ഷാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, പോലീസ്, പ്രോസിക്യൂഷന്‍, ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ പ്രൊബേഷന്‍ ഗൈഡിന്റെ വിതരണോദ്ഘാടനം ജില്ലാ സെഷന്‍സ് ജഡ്ജ് എ. ഹാരിസ്, ജില്ലാ ലീഗല്‍ സെര്‍വിസസ് അതോറിറ്റി സെക്രട്ടറി കെ. രാജേഷിനു നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.കെ പ്രജിത്ത്, പ്രൊബേഷന്‍ അസിസ്റ്റന്റ് പി മുഹമ്മദ് അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *