May 1, 2024

ഗ്യാസ് വില വർദ്ധനക്കെതിരെ കളക്ട്രേറ്റ് മാർച്ച് നടത്തി

0
Img 20211115 141424.jpg
കൽപ്പറ്റ: പാചകവാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ &റസ്റ്റോറൻ്റ് അസോസിയേഷൻ, ആൾ കേരള കാറ്ററിങ്ങ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
അനിയന്ത്രിതമായി കുതിച്ചുയരുന്ന പാചക വാതക വില വർദ്ധനവ് പിൻവലിക്കുക, ഭക്ഷണ വിതരണവ്യവസായത്തിന് സബ്സീഡി അവശ്യ സാധനങ്ങൾക്ക് നൽകുക, ജനകീയ ഹോട്ടലുകൾക്ക് സർക്കാർ നൽകുന്ന സബ്സീഡി പ്രദർശിപ്പിക്കുക, ഭക്ഷണ വിതരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുക, ലൈസൻസ് പുതുക്കുന്നതിന് പി സി ബി  ലൈസൻസ് നിർബന്ധമാക്കാതിരിക്കുക, തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കെ എച് ആർ എ , എ കെ സി എ  എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
എ കെ സി എ  ജില്ലാ പ്രസിഡണ്ട് കെ.സി.ജയൻ സ്വാഗതവും കെ എച് ആർ എ  ജില്ലാ സെക്രട്ടറി അസ്ലം ബാവ നന്ദിയും പറഞ്ഞു.
കെ എച് ആർ എ  ജില്ലാ പ്രസിഡണ്ട് അനീഷ് ബി നായർ അദ്ധ്യക്ഷത വഹിച്ചു.
കെ എച് ആർ എ   സംസ്ഥാന സെക്രട്ടറി എം.സുഗുണൻ ഉദ്ഘാടനം ചെയ്തു.
പി ആർ  ഉണ്ണികൃഷ്ണൻ, സിൻഹാദ് അലങ്കാർ, വിജു മന്ന, മുജീബ് ചുണ്ട, സി എൻ  ചന്ദ്രൻ, അബ്ദുറഹിമാൻ പ്രാണിയത്ത്, അഹമ്മദ് ഹാജി തൗഫീഖ്, തുടങ്ങിയവർ സംസാരിച്ചു. റെജി താസ,
  ഇ സി അരവിന്ദൻ , കൽദൂം ജൂബിലി, സത്താർ വിൽട്ടൻ, റഷീദ് ബാംബു, പോക്കു ന്യൂ ഫോം, ലാലിത്ത് കൽപ്പക, അഷറഫ് കുന്ദമംഗലം തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *