June 24, 2026

വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് പാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾ സമരം ആരംഭിച്ചു

0
IMG_20211115_160037.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി-പാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ഐക്യട്രേഡ് യുണിയൻ്റെ നേതൃത്വത്തിൽ  മാസ്റ്ററുകൾക്ക് മുമ്പിൽ തിരുമാനിച്ച സമരം തുടങ്ങി. ബോണസ് എക്സ് ഗ്രേഷ്യാ, സ്ഥിരപ്പെടുത്തൻ, സ്ത്രീ  തൊഴിലാളികളുടെ സുരക്ഷ, മെഡിക്കൽ ബില്ലുകളുടെ കുടിശിക, പാടികളുടെ നവീകരണം തുടങ്ങിയ ആവശ്യങ്ങളിൽ പരിഹാരം ഉണ്ടാവണമെന്ന് അവശ്യപ്പെട്ടാണ് സമരം.രാവിലെ ജെസ്സി മസ്റ്ററിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് പി.വി.സഹദേവൻ ഉദ്ഘാടനം ചെയ്തു.കെ.പി.രവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.ബിജു, എം.ബി.അബ്ദു എസ്.ലക്ഷ്മണൻ, ഷനോജ് കുമാർ, അബു.കെ.എച്ച് എന്നിവർ പ്രസംഗിച്ചു.തേറ്റമലയിൽ പി.പി.മൊയ്തിൽ ഉദ്ഘാടനം ചെയ്തു.പി.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.എം.മജിദ്, പി.എ.അണ്ണൻ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *