July 14, 2026

200 കിലോ ചന്ദനം പിടികൂടി; പ്രതികൾ ഒളിവിൽ

0
IMG_20211115_160728.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ തൃശ്ശിലേരി ആനപ്പാറയില്‍ നിന്ന് ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം. മരുതോങ്കര തോട്ടത്തില്‍ നിന്നു മുറിച്ച് കടത്തികൊണ്ടുപോകാനായി റോഡരികില്‍ എത്തിച്ച ചന്ദനമാണ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടിയത്. 200 കിലോഗ്രാം തൂക്കമുണ്ടെന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.  
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഹാഷിഫ് കേളോത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ബീരാന്‍കുട്ടി, ഫോറസ്റ്റ് ഓഫീസര്‍മാരായ ജസ്റ്റിന്‍ ദോള്‍ഡന്‍ റൊസാരിയോ, സി. രജീഷ്, ഡ്രൈവര്‍ വി.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദനം പിടികൂടിയത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *