April 27, 2024

നിറവ് 2021:ഏകതാ പരിഷത്ത് വിദ്യാഭ്യാസ സഹായ പദ്ധതി തുടക്കമായി

0
Img 20211116 194314.jpg

  കൽപ്പറ്റ –  ഭീകരമായ സാമൂഹ്യസാഹചര്യങ്ങൾക്കിടയിൽ വിദ്യാലയങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ
മക്കളെ പള്ളിക്കുടത്തിലേക്ക് പറഞ്ഞുവിടാൻ അതിനാവശ്യമായ പഠനോപകരണങ്ങൾ വാങ്ങിക്കുവാൻ വളരെ പ്രയാസം അനുഭവിക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്.
അതിന് ഒരു ചെറിയ ആശ്വാസമായ് ഏകതാപരിഷത്ത് വയനാടു ജില്ലയിലെ വിദ്യാർഥികൾക്കായി നിറവ് 2021 ഏകതാ പരിഷത്ത് വിദ്യാഭ്യാസ സഹായ പദ്ധതി ഏകതാ പരിഷത്ത് സംസ്ഥാന ചെയർമാൻ വടകോട് മോനച്ചൻ ഉദ്ഘാടനം ചെയ്യു . മനന്തവാടി ഗോദാവരി കോളനിയിൽ 
 നടന്ന പരിപാടിയിൽ വാർഡ് മെബർ P S മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ഡോ: അലോഷ്യസ് കൊച്ചികാരൻ മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് മെബർ അസീസ് വാളാട്,ഏകതാ പരിഷത്ത് സംസ്ഥാന ഭാരവാഹികളായ സന്തോഷ് മലമ്പുഴ പപ്പൻ കന്നാടി, അഡ്വ:സുജാത വർമ്മ,മാത്യൂസ് പുതുശ്ശേരി, ഷംസുദ്ദീൻ മഞ്ചേരി,വിനോദ് ഏകതാ പരിഷത്ത് ജില്ലാ ചെയർമാൻ വിനോദ് ഗോപാലൻ,ഡോ : പി ലക്ഷ്മണൻ,രമേശ് മേത്തല, കാദർമങ്കട ,വിഝൻചാലക്കുടി, ഊരുമൂപ്പൻ, സി പി  രാജൻ,മോഹനൻ , ലില്ലി ടീച്ചർ, ഷാജി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *