April 24, 2026

ജവഹർ ബാൽ മഞ്ച് ശിശുദിനാഘോഷം സംഘടിപ്പിച്ചു

0
IMG_20211117_132338.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിത് ജവഹർലാൽ നെഹ്റുവിൻ്റെ നൂറ്റി മുപ്പത്തി രണ്ടാം ജന്മദിനാഘോഷം ജവഹർ ബാൽ മഞ്ച് പനമരം ബ്ലോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ജവഹർലാൽ നെഹ്റുവിൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനോ പാറക്കാലയിൽ ഉൽഘാടനം ചെയ്തു പരിപാടിയുടെ ഭാകമായി ശിശുദിന റാലിയും കുട്ടികളുടെ കലാപരിപാടികളും നടത്തി. നിർധരരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ജില്ലാ കോർഡിനേറ്റർ ഷെഫീഖ് മാസ്റ്റർ നിർവഹിച്ചു. ബ്ലോക് ചെയർമാൻ ബൈജു പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് അഞ്ചുക്കുന്ന് മണ്ഡലം പ്രസിഡൻ്റ് ജോസ് നിലമ്പനാട്ട്,മണ്ഡലം ചെയർമാൻ ആൻ്റോ ചിറമ്മൽ,ബാബു വലിയപടിക്കൽ,മാലതി രാധാകൃഷ്ണൻ, ലിസ്സി പത്രോസ്, തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *