April 24, 2026

പാരിസൺ എസ്റ്റേറ്റിലെ തൊഴിലാളി പ്രതിഷേധ സമരം:മൂന്നാം ദിനം

0
IMG_20211117_131828.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി-പാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തുന്ന പ്രതിഷേധ സമരം മൂന്നാം ദിവസം തലപ്പുഴ എസ്റ്റേറ്റ് മസ്റ്ററിന് മുമ്പിൽ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.കെ.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. എരിയ സെക്രട്ടറി ടി.കെ.പുഷ്പൻ, പി.എസ്.രാജേഷ്, സി.സി.ലത്തിഫ്, ടി.കെ.സമദ്, പി.ജയചന്ദ്രൻ പ്രസംഗിച്ചു.തൊഴിലാളികൾക്ക് ബോണസ് എക്സ് ഗ്രേഷ്യാ അനുവദിക്കുക, പാടികൾ താമസയോഗ്യമാക്കുക, മുഴുവൻ താല്ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, മെഡിക്കൽ ബില്ലുകൾ അനുവദിക്കുക, സ്ത്രി തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.വ്യാഴാഴ്ച്ച തവിഞ്ഞാൻ ഡിവിഷനിൽ മാർച്ചും ധർണയും നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *