ഇന്ധന വിലവർദ്ധന: കോൺഗ്രസ് പ്രവർത്തകർ ടെലഫോൺ എക്സ്ചേഞ്ച് ഉപരോധിച്ചു
കൽപ്പറ്റ: അനുദിനം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായി
കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ച് ഉപരോധിച്ചു.രാവിലെ നടന്ന മാർച്ചിലും ധർണ്ണയിലും നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന വ്യാപകമായി കെ.പി.സി.സി.ആഹ്വാന പ്രകാരം ഇന്ന് എല്ലാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ സമരം നടക്കുന്നുണ്ട്. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.പി. ആലി, ടി.ജെ.ഐസക്, ഗോകുൽദാസ് കോട്ടയിൽ, പി. കുഞ്ഞിമൊയ്തീൻ, പി. വിജയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply