പോസ്റ്റ് കോവിഡ് ചികിത്സയിലിരിക്കെ കലക്ട്രേറ്റ് ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു


Ad
കൽപ്പറ്റ: പുത്തൂർ വയൽ സ്വദേശിയും വയനാട് കലക്ട്രേറ്റിലെ ക്ലാർക്കുമായ മാൽഗുഡി ഡേയ്സ് കേളപ്പൻ്റെയും സരോജിനിയുടെയും മകൻ അനീഷ് (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വീട്ടിൽ കുഴഞ്ഞ് വീണ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.കോവിഡിന് ശേഷം ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്നതിനാൽ സ്വകാര്യ മെഡിക്കൽ കോളേജിൽ പോസ്റ്റ് കോവിഡ് സെൻ്ററിൽ ചികിത്സയിലായിരുന്നതിനാൽ അവധിയിലായിരുന്നു. മരണ വിവരമറിഞ്ഞ് കലക്ടർ ഗീത അടക്കമുള്ളവർ ആശുപത്രിയിലെത്തി. ഭാര്യ രേവതി വൈത്തിരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാരാണ്. ഏക മകൾ ഹിമ.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *