June 25, 2026

ഫേസ്ബുക്ക് പേജിൽ വ്യാപാരികള അപമാനിച്ചയാൾക്കെതിരെ മർച്ചൻ്റ്സ് അസോസിയേഷൻ പോലീസിൽ പരാതി നൽകി

0
Screenshot_20211122-073106.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിയിലെ വ്യാപാരികളെ സാമൂഹ്യ മാധ്യമങ്ങളിൽ അവഹേളിക്കുകയും അസഭ്യം എഴുതി അപകീർത്തിപ്പെടുത്തുകയും ചെയ്ത ജോൺ മാത്യു എന്ന ബിനോയിക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പോലീസിൽ പരാതി നൽകി
ജോൺ മാത്യു എന്ന ബിനോയ് തൻ്റെ ഫേസ്ബുക്ക് അഡ്രസിൽ നടത്തിയ കമൻ്റ് അതിര് കടന്നതാണ് മാനന്തവാടിയിലെ മൊത്തം വ്യാപാരികളെയും വ്യാപാരി സംഘടനയെയും വളരെ മോശമായാണ് ഫേസ് ബുക്ക്  പേജിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇത് സൈബർ ക്രൈം ആണ് നിയമം അനുശാസിക്കുന്ന വിധത്തിൽ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് പ്രസിഡൻ്റ് കെ ഉസ്മാൻ പോലീസിൽ പരാതി നൽകിയിട്ടുള്ളത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *