May 14, 2026

ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 7.63

0
IMG_20211122_165054.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ – വയനാട് ജില്ലയില്‍ ഇന്ന് 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 253 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.63 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130913 ആയി. 127941 പേര്‍ രോഗമുക്തരായി. നിലവില്‍ 2248 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2095 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1376 പേര്‍ ഉള്‍പ്പെടെ ആകെ 15395 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 357 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
വൈത്തിരി 12, മാനന്തവാടി 11, മുള്ളന്‍കൊല്ലി, തിരുനെല്ലി 9 വീതം , നെന്മേനി , ബത്തേരി 7 വീതം , കണിയാമ്പറ്റ , മേപ്പാടി , പൊഴുതന , പുല്‍പ്പള്ളി 6 വീതം , അമ്പലവയല്‍ , എടവക , തവിഞ്ഞാല്‍ 5 വീതം , കല്‍പ്പറ്റ , മുട്ടില്‍ , വെങ്ങപ്പള്ളി 4 വീതം , മീനങ്ങാടി , പൂതാടി 3 വീതം , നൂല്‍പ്പുഴ , പനമരം 2 വീതം , മൂപ്പൈനാട് , പടിഞ്ഞാറത്തറ , വെള്ളമുണ്ട ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *