വിപണി പൊള്ളുന്നു ;മുരിങ്ങകായക്ക് 180 തക്കാളിക്ക് 100,പച്ചക്കറി വിലയിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ

കൽപ്പറ്റ:കർഷകന് മാന്യമായ വില
കിട്ടുന്നില്ലെങ്കിലും വിപണിയിൽ പച്ചക്കറി ക്കെല്ലാം പൊള്ളുന്ന വില.
നടുവൊട്ടിഞ്ഞ് നാട്ടുക്കാർ.
ഇന്ന് വൈകീട്ട് വരെയുളള വില നിലവാരം അനുസരിച്ച് , മുരിങ്ങക്കായക്ക് 180 രൂപയും, തക്കാളിക്ക്
100 രൂപയും, വെളുത്തുള്ളിക്ക് 120 രൂപയും, കോവക്ക 100, കൊത്തമര 70, വഴുതനങ്ങ 60, പച്ചമുളക് 50, വെണ്ട 75, കക്കരി 30, ബീറ്റ് റൂട്ട് 50, കയ്പക്ക 60, പച്ചക്കായ 30, കാപ്സിക്കം 120, വലിയ ഉള്ളി 40, ചെറിയ ഉള്ളി 80, ഉരുള കിഴങ്ങ് 45, കോളി ഫ്ലവർ 50, ചേമ്പ് 50, ഇഞ്ചി 50, കുമ്പളം 30, മത്തൻ 20, ചുരക്ക 30, പടവലം 40, കാരറ്റ് 80, പയർ 80, പച്ച മാങ്ങ 80, എന്നിവയാണ് ഒരു കിലോക്ക് വില നിലവാരം. ആരാണ് ഈ നിശ്ചയിക്കുന്നതിനുള്ള അധികാരമാർക്കാണ് , വിപണിയിലെ ഈ തോന്നിയ വില ആരാണ് നിയന്ത്രിക്കുക എന്നാണ് നാട്ടുക്കാർ ചോദിക്കുന്നത്.



Leave a Reply