കല്ലോടിയിൽ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന്: ഓട്ടോ ഡ്രൈവർ ഒളിവിൽ പോയതായി സൂചന
മാനന്തവാടി: കല്ലോടിയിൽ ഗർഭസ്ഥ ശിശുവും മാതാവും മരിച്ചു മരണത്തിൽ ദുരൂഹത .അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും ദുരൂഹതയെന്ന് നാട്ടുകാർ. .നവജാത ശിശുവിന്റെ ഡി.എൻ.എ. ടെക്സ്റ്റ് നടത്തി പോലീസ്. മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ ഉൾപ്പെടെ രണ്ടിൽ കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ. ഓട്ടോ ഡ്രൈവർ ഒളിവിലെന്നും സൂചന
ഗർഭസ്സ്ഥശിശുവും മാതാവും ചികിത്സിയിലിരിക്കെ മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറുകയാണ്. കഴിഞ്ഞ ദിവസമാണ് എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ മുപ്പത്തിഅഞ്ച്കാരി റിനി മരിച്ചത്.വിവാഹ മോചന കേസിൽ നിയമ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് യുവതിഅഞ്ച് മാസം ഗർഭിണിയാകുന്നത്. ശക്തമായ പനിയും ഛർദ്ദിയേയും തുടർന്ന് ഈ മാസം 18 ന് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 19 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ ഗർഭസ്ഥ ശിശു മരിക്കുകയും പിന്നാലേ മാതാവും മരിക്കുകയായിരുന്നു.മരണത്തിൽ ദുരൂഹത ഉന്നയിച്ചതോടെ മാനന്തവാടി പോലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം തുടങ്ങുകയും ചെയ്തു. അന്വോഷണത്തിൽ ദുരൂഹതയുണ്ടന്നാണ് പോലീസ് കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് നവജാത ശിശുവിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്താൻ പോലീസ് തീരുമാനിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറായിലെങ്കിലും കൃത്യമായ അന്വോഷണത്തിലാണ് പോലീസ്. അതിനിടെയാണ് പോലീസ് നിരീക്ഷണത്തിലുള്ള ഓട്ടോ ഡ്രൈവർ ഒളിവിലായത്.
ഓട്ടോ ഡ്രൈവർ റിനിക്ക് കുടിക്കാൻ ഒരു പാനീയം നൽകിയിരുന്നു. ഇത് കുടിച്ച ശേഷമാണ് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത് എന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ വൈകുന്നേരം മൃതദേഹം എത്തിച്ച് സംസ്കരിക്കുന്നത് വരെ ഓട്ടോ ഡ്രൈവർ നാട്ടിലുണ്ടായിരുന്നു.
Leave a Reply