April 26, 2024

കേരളം പാരിസ്ഥിതിക ദുർബലമായതിന് കാരണം ഇരുമുന്നണികൾ: കുമ്മനം

0
Img 20211122 183728.jpg
കൽപ്പറ്റ: കേരളം പാരിസ്ഥിതിക ദുർബലമായതിന് കാരണം മാറി മാറി ഭരിച്ച ഇടത്, വലത് മുന്നണികളാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ബിജെപി സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയാരുന്നു അദ്ദേഹം. കേരളം ഇന്ന് അതീവ പരിസ്ഥിതി ലോല പ്രദേശമായി മറിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിനുത്തരവാദി ഇതുവരെ ഭരിച്ച ഇടത് വലത് മുന്നണികളാണ്. ഇവർ പരിസ്ഥിതിയെ പൂർണ്ണമായും നശിപ്പിക്കാൻ കൂട്ട് നിന്നു. അതിന്റെ ദുരന്തഫലമാണ് പ്രളയവും വരൾച്ചയും ഉരുൾപ്പൊട്ടലും. ഗാഡ്ഗിൽ റിപ്പോർട്ട് സർക്കാർ പൂർണ്ണമായും തള്ളി. പ്രകൃതി ദുരന്തം അനുഭവിക്കാൻ ഇനിയൊരു തലമുറ ഉണ്ടാകുമോ എന്ന് തന്നെ കണ്ടറിയണം എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭൂരഹിതരായ പാവങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത് ബിജെപി മാത്രമാണ്. പാട്ട കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോഴും സ്വകാര്യ തോട്ട ഉടമകളുടെ കൈവശം ഉണ്ട്. ശബരിമല വിമാനതാവളത്തിന് വേണ്ടി ഭൂമി വിലകൊടുത്ത് വാങ്ങേണ്ട കാര്യമില്ല. ആ എസ്റ്റേറ്റും സർക്കാർ ഭൂമിയാണ് അത് പിടിച്ചെടുക്കാൻ സർക്കാർ ആർജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളം തീവ്രവാദികളുടെ നാടായി മാറിയെന്ന് നാളിതുവരെയുള്ള കണക്കുകൾ പറയുന്നു. ഇതിനെതിരെ ചെറുവിരൽ അനക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. എസ്ഡിപിഐക്കാർ ഇവിടെ അഴിഞ്ഞാടുകയാണ് പോലീസിന്റെ കൈകൾ ഭരിക്കുന്നവർ ബന്ധിച്ചിരിക്കുകയാണ്. പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞെട്ടിക്കുന്ന സ്ത്രീ പീഡനങ്ങളാണ് ഇവിടെ നടക്കുന്നത്. സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും സുരക്ഷയൊരുക്കുന്നതിലും സർക്കാർ പരാജയമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം ഏറ്റവും വലിയ കടക്കെണിയിലാണ് കഴിഞ്ഞ ആറ് മാസം കൊണ്ട് തന്നെ 38000 കോടി രൂപയാണ് കടം എടുത്തിരിക്കുന്നത്. ആറ് മാസം കൊണ്ട് പലിശ ഇനത്തിൽ മാത്രം 1500 കോടി രൂപയാണ് തിരിച്ചടച്ചത്. അതായത് ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ഒരു ദിവസം എട്ട് കോടി രൂപയാണ് സർക്കാരിന്റെ ദൂർത്തിനായി പലിശ ഇനത്തിൽ നൽകേണ്ടത്. ഇത്തരത്തിൽ എത്രനാൾ മുന്നോട്ട് പോകാൻ സാധിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധി ജയിച്ചപ്പോൾ ജനങ്ങൾ നാട് രക്ഷപെടും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ നാളിതുവരെയായി രാഹുൽ ഗാന്ധി പാർലമെന്റിൽ വയനാടിനെ പറ്റി ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. നാടിന്റെ പ്രശ്‌നങ്ങളിൽ ഇടപെടാൻ കഴിയാത്ത രാഹുൽ ജില്ലയുടെ പിന്നോക്കാവസ്ഥ തുടരുന്നതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം എറ്റെടുത്ത് രാജിവെക്കണം എന്നും കുമ്മനം ആവശ്യപ്പെട്ടു. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി. മധു അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്. ബിജെപി. സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, സംസ്ഥാന കമ്മറ്റി അംഗം സജിശങ്കർ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ശ്രീനിവാസൻ, കെ.മോഹൻദാസ്. ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *