May 14, 2026

എം.ഐ ഷാനവാസ് അനുസ്മരണവും ഡോ. ഷാനവാസ് പള്ളിയാലിനെ ആദരിക്കലും സംഘടിപ്പിച്ചു

0
IMG_20211122_183728.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാടിന്റെ വികസനത്തിനുതകുന്ന തരത്തില്‍ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വയനാട് എം.പിയായിരുന്ന എം.ഐ ഷാനവാസ് വഹിച്ച പങ്ക് വളരെ വലുതാണെന്നു
 ടി സിദ്ധീഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഫോസ വയനാട് ചാപ്റ്റര്‍ സംഘടിപ്പിച്ച എം.ഐ ഷാനവാസ് അനുസ്മരണവും കേരള ആരോഗ്യ സര്‍വ്വകലാശാലാ സെനറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട വിംസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ..ഷാനവാസ് പള്ളിയലിനെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ഷാനവാസ് പള്ളിയാലിന് ഈ ദൗത്യം വയനാടിന്റെ ആരോഗ്യരംഗത്തെ പുരോഗതിക്ക് വിനിയോഗിക്കാന്‍ കഴിയട്ടെയെന്നും എം.എല്‍.എ. പറഞ്ഞു.
അഡ്വ. അബ്ദുറഹ്മാന്‍ കാതിരി അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം റിട്ടയര്‍ഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.ലക്ഷ്മണന്‍ നിര്‍വ്വഹിച്ചു. വി.എ.മജീദ്, എന്‍.കെ.റഷീദ്, എം.മുഹമ്മദ് മാസ്റ്റര്‍, മുസ്തഫ ഫാറൂഖി, ഡോ.കെ.ടി. അഷ്‌റഫ് , സത്യന്‍ വി.സി, സോയാ നാസര്‍, സെയിനുല്‍ ആബ്ദിന്‍, മുഹമ്മദലി ഇ. എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *