August 5, 2026

മാപ്പ് കൊണ്ടു മാത്രമായില്ല, മരണത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണംഃമസ്ദൂർ സഭ

0
IMG_20211126_161630.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റഃകാര്‍ഷിക ബില്ലിനെതിരെ നടത്തിയ സമരത്തിനിടെ ജീവന്‍ വെടിഞ്ഞ കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അവരുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാനും പ്രധാനമന്ത്രി തയ്യാറാകണമെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹിന്ദ് മസ്ദൂർ സഭ ജില്ലാ സെക്രട്ടറി ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് വി.ടി.തോമാസ് ഉദ്ഘാടനം ചെയ്തു. വി.പി.വർക്കി,പി.കെ.ബാബു,മാടായി ലത്തീഫ്,എ.കെ.പ്രമോദ്,കെ.മോഹനൻ,സി ഇബ്രാഹീം എന്നിവർ സംസാരിച്ചു.
കേന്ദ്ര സർക്കാർ തുടരുന്ന വികലമായ ജനദ്രോഹ നയങ്ങൾക്കെതിരെ ഡിസംബർ ആദ്യവാരം ജില്ലയിലെ പ്രധാന കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്കു മുന്നിൽ ധർണ്ണാ സമരം നടത്താനും യോഗം തീരുമാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *