September 2, 2026

മെഡിസെപ്പ് ജീവനക്കാരുടെ ആശങ്കകള്‍ അകറ്റണം – കേരള എന്‍ജിഒ അസോസിയേഷന്‍

0
IMG_20211127_190016.jpg
By ന്യൂസ് വയനാട് ബ്യൂറോ
     കല്‍പ്പറ്റ – സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുന്നതില്‍ ജീവനക്കാര്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ജനുവരി ഒന്നുമുതല്‍ മെഡിസെപ്പ് നടപ്പിലാക്കുമ്പോള്‍ ആശുപത്രി സൗകര്യം, പ്രീമിയം, ഇന്‍ഷുറന്‍സ് കവറേജ് എന്നിവ സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതകള്‍ പരിഹരിച്ച് പൂര്‍ണമായും ക്യാഷ്‌ലെസ്സ് ആയി ക്ലെയിം പരിഗണിക്കുന്ന രീതി മുഴുവന്‍ ജീവനക്കാര്‍ക്കും ഉറപ്പ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി കെ അബ്ദുറഹ്മാന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. എ മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി. എസ്. ഉമാശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി മനോജ്, ജോര്‍ജ് സെബാസ്റ്റ്യന്‍ ജില്ലാ ഭാരവാഹികളായ ആര്‍. രാം പ്രമോദ്, പി. ജെ.ഷൈജു,പി ടി സന്തോഷ്,ബെന്‍സി ജേക്കബ്, ജെയിംസ് കുര്യന്‍, കെ. സുബ്രഹ്മണ്യന്‍, മോവിസ് തോമസ്, എം. സി. വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *