വയനാടൻ കുഞ്ചാക്കോയിക്ക് അഭിനയ ശ്രേഷ്ഠ അവാർഡ് സമർപ്പിച്ചു

കൽപ്പറ്റ: സംസ്ഥാന അവാർഡ് ജേതാക്കളായ രാജേഷ് ഇരുളം, നിർമ്മൽ ബേബി എന്നിവരെ അനുമോദിച്ചു
: യുവകല സാഹിതി ജില്ലാ കമ്മറ്റിയുടേയും, കോഴിക്കോട് കളിത്തട്ട് നാടക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാടക അഭിനയ രംഗത്ത് ഏഴ് പതിറ്റാണ്ട് പിന്നിട്ട വയനാടന് കുഞ്ചാക്കോയിക്ക് അഭിനയ ശ്രേഷ്ഠ അവാർഡ് സമർപ്പണവും, മികച്ച നാടക നടനുളള അവാർഡ് നേടിയ രാജേഷ് ഇരുളം, യുവ സംവിധായകൻ നിർമ്മൽ ബേബി എന്നിവർക്കുളള അനുമോദനവും കല്പറ്റ സര്വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര സമർപ്പിച്ചു. പി എം ജോയ് അധ്യക്ഷത വഹിച്ചു. എം ടി വാസുദേവൻ പാലത്ത് മുഖ്യപ്രഭാഷണം നടത്തി. ടി സുരേഷ് ചന്ദ്രൻ , ജിപ്‌സൺ വി പോൾ , ഷിബു കുറുംമ്പേമഠം, ടി മണി, ജയകിളി, ശ്രീജിത്ത് വാകേരി, വി ദിനേശന് മാസ്റ്റര് പ്രസംഗിച്ചു. തുടർന്ന് ഫറോക്ക് നാടക വേദിയുടെ മുഖമറയുടെ ഭാരം, ആ ആ ആന എന്നീ നാടകങ്ങളും അരങ്ങേറി.



Leave a Reply