April 24, 2026

പേരിയ ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു

0
IMG_20211130_121138.jpg
By ന്യൂസ് വയനാട് ബ്യൂറോ
  പേരിയ:  പേരിയ ടൗണിലും മറ്റ് സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പേര്യ ടൗൺ മുതൽ താഴെ പേര്യ 34 35 തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നതു ജനങ്ങൾക്കു ഭീഷണിയാകുകയാണ്. രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഏറെ വലയുന്നത്. സ്‌കൂൾ വിദ്യാർത്ഥികളാണ് നായ്ക്കളുടെ ഭീഷണി കൂടുതൽ നേരിടുന്നത്. രാത്രി ടൗണിലൂടെ നടന്നുപോകുന്നവർ നായ്ക്കളുടെ ആക്രമണ ഭീതിയിലാണ് പോകുന്നത്.പേര്യ ടൗണിൽ പകൽസമയങ്ങളിൽപോലും സ്‌കൂൾ വിദ്യാർത്ഥികൾ നടക്കുന്നത് ഭീതിയോടെയാണ്. ഇരുചക്രവാഹനങ്ങളുടെ പുറകെ നായ്ക്കൾ ഓടുന്നതും അവ വാഹനങ്ങൾക്ക് മുമ്പിൽ ചാടുന്നതും പലപ്പോഴും അപകട ഭീഷണി ഉയർത്തുന്നുണ്ട്. തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കൂടാതെ നായ്ക്കൾ പെറ്റുപെരുകുന്നതു തടയുന്നതിനായി വന്ധ്യംകരണവും നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *