June 4, 2026

ജില്ലയില്‍ 206 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 12.63

0
IMG_20211130_171536.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്ന് 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മെഡിക്കൽ ജില്ലാ ഓഫീസർ ഡോ:സക്കീന അറിയിച്ചു.      201 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.63 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132397 ആയി. 129806 പേര്‍ രോഗമുക്തരായി. നിലവില്‍ 1745 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1626 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1137 പേര്‍ ഉള്‍പ്പെടെ ആകെ 12874 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 834 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി , മീനങ്ങാടി 16 വീതം , കണിയാമ്പറ്റ , തിരുനെല്ലി 15 വീതം , ബത്തേരി 13 , മുട്ടില്‍ , തവിഞ്ഞാല്‍ 12 വീതം , അമ്പലവയല്‍ 11 , എടവക , കോട്ടത്തറ 10 വീതം , കല്‍പ്പറ്റ , പൂതാടി 9 വീതം , പനമരം 8 , മേപ്പാടി , വൈത്തിരി 7 വീതം , മൂപ്പൈനാട് , പുല്‍പ്പള്ളി , വെള്ളമുണ്ട 5 വീതം , നെന്മേനി , പൊഴുതന 4 വീതം , നൂല്‍പ്പുഴ 3 , മുള്ളന്‍കൊല്ലി , പടിഞ്ഞാറത്തറ , തരിയോട് , വെങ്ങപ്പള്ളി 2 വീതം , തൊണ്ടര്‍നാട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കോയമ്പത്തൂരില്‍ നിന്ന് വന്ന എടവക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *