ദീപിതിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഗോപാല്‍ രത്‌ന അവാര്‍ഡ്

കല്‍പ്പറ്റ: എടവക ഗ്രാമപഞ്ചായത്ത് രണ്ടേനാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദീപിതിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഗോപാല്‍ രത്‌ന അവാര്‍ഡ്. ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത് ക്ഷീര സംഘത്തിനുള്ള അവാര്‍ഡാണ് ദീപ്തിഗിരി ക്ഷീര സംഘത്തിന് ലഭിച്ചതെന്ന് പ്രസിഡന്റ് എച്ച് ബി പ്രദീപ്, സെക്രട്ടറി പി കെ ജയപ്രകാശ്, ഡയറക്ടര്‍മാരായ സേവ്യര്‍ ചിറ്റുപറമ്പില്‍, അബ്രഹാം തലച്ചിറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 2019ല്‍ ഐ എസ് ഒ സര്‍ട്ടിഫിക്കേഷനിലൂടെ നേടിയ സാങ്കേതിക മികവ്, നൂതന സാങ്കേതിക വിദ്യയിലൂടെ നടപ്പാക്കിയ സംഭരണ പ്രവര്‍ത്തനം, മില്‍മയിലൂടെ നടപ്പാക്കിയ ബള്‍ക്ക് മില്‍ക്ക് കൂളര്‍ സംവിധാനം, കൊവിഡ് കാലത്ത് ജീവനക്കാരുടെയും ക്ഷീര കര്‍ഷകരുടെയും പിന്തുണയോടെ നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ഘടകങ്ങളാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്നും അവര്‍ പറഞ്ഞു.



Leave a Reply