March 29, 2024

പദ്ധതി നിർവ്വഹണത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് ഇരട്ട നേട്ടം

0
Img 20220401 181537.jpg
മാനന്തവാടി : 2021-22 വാർഷിക പദ്ധതി നിർവ്വഹണം മാർച്ച് 31ന് അവസാനിച്ചു. അനുവദിച്ച പദ്ധതി വിഹിതത്തിന്റെ 99.22 ശതമാനം തുക ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. കൂടാതെ ഏറ്റവും കൂടുതൽ തുക വിനിയോഗിച്ച ഇനത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും മാനന്തവാടി ബ്ലോക്കിന് ലഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച പദ്ധതി വിഹിതം 9.25 കോടി രൂപയാണ്. അതിൽ 9.18 കോടി ചെലവഴിച്ചു. ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്ത് ഒന്നാമതായ ബ്ലോക്ക് പഞ്ചായത്തിന് ആകെ അനുവദിച്ചത് 12.72 കോടി രൂപയാണ്. അതിൽ 9.72 രൂപയാണ് ചെലവഴിച്ചത്.
സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ അവാർഡിനർഹമായ ആരോഗ്യമേഖലയിൽ നടപ്പാക്കിയ നൂതന പദ്ധതികൾ – കനിവ്, സെക്കണ്ടറി പാലിയേറ്റീവ് ക്ലിനിക്ക് തുടങ്ങിയ പദ്ധതികൾ, സഞ്ചരിക്കുന്ന മൃഗാശുപത്രി എന്നിവയൊക്കെ നൂറു ശതമാനം തുകയും ചെലവഴിച്ചു. ഗുണഭോക്താക്കൾക്ക് വീടുകളിൽ സേവനം എത്തിക്കാൻ കഴിഞ്ഞു.
ഏഴ്  കുടിവെള്ള പദ്ധതികൾ, രണ്ട്  ചെറുകിട ജലസേചന പദ്ധതികൾ, ക്ഷീര കർഷകർക്കും നെൽ കർഷകർക്കും പ്രോത്സാഹന പാരിതോഷികം തുടങ്ങിയ പദ്ധതികളും നൂറു ശതമാനം പൂർത്തീകരിച്ചവയാണ്. 
ലൈഫ്മിഷൻ ഭവന പദ്ധതി ഇനത്തിൽ 91 ലക്ഷം, പി.എം.എ.വൈ ഭവന നിർമാണത്തിൽ 1 കോടി 76 ലക്ഷം, Sc – ST വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, പൊതുസ്ഥലത്ത് ശുചി മുറികൾഎന്നിവയും നടപ്പാക്കിയ പദ്ധതികളിൽ പെടുന്നു. 
കഴിഞ്ഞ ഒരു വർഷ കാലത്ത് 
24 ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കി. 
വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയ ഷീ ലോഡ്ജിൻ്റെ നിർമാണം പൂർത്തിയായി. 
ദൂര സ്ഥലങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി മാനന്തവാടിയിൽ എത്തുന്ന വനിതകൾക്ക് സുരക്ഷിതമായ താമസ സ്ഥലം ഒരുക്കിയതാണ് ഷീ ലോഡ്ജ്. അധികം വൈകാതെ ഇത് ജനങ്ങൾക്ക് തുറന്നുകൊടുക്കും.
പദ്ധതി നിർവ്വഹണത്തിന് ആത്മാർത്ഥമായി സേവനം ചെയ്ത ബ്ലോക്ക് പഞ്ചായത്തിലെയും ഘടകസ്ഥാപനങ്ങളിലെയും ജീവനക്കാർ, യഥാസമയം ബില്ലുകൾ പാസാക്കി നൽകിയ മാനന്തവാടി സബ്ട്രഷറി ഓഫീസിലെ ജീവനക്കാർ,നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാർ എന്നിവരെ ഭരണസമിതി അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *