April 26, 2024

അറിവിന്റെ അക്ഷയഖനി തുറന്ന്‌ അന്താരാഷ്‌ട്ര പുസ്‌തകോത്സവം

0
Img 20220401 192719.jpg
കണ്ണൂർ : പുസ്തകങ്ങളുടെ അത്ഭുതലോകം . കണ്ണൂരിലെ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിലെത്തുന്നവർ വിസ്മയപ്പെടും. സിപിഐ എം 23ാം പാർട്ടി  കോൺഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയിലെ ‘നിരുപംസെൻ നഗറി’ൽ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവം അറിവിന്റെ അതുല്യ കലവറയാണ് ഒരുക്കുന്നത്‌. ഇന്ത്യയിലെ അറുപത്തിമൂന്നോളം പ്രസാധകർ. ഏഴായിരത്തി അഞ്ഞൂറോളം ശീർഷകങ്ങൾ. ലക്ഷക്കണക്കിന് പുസ്തകങ്ങൾ. വിജ്ഞാനത്തിന്റെ വിപുലമായ ശേഖരം. പുസ്തകോത്സവം മറ്റൊരു ചരിത്രമാകുന്നു. ഇംഗ്ലീഷിലെ പ്രമുഖ പ്രസാധകരായ ആകാർ ബുക്സ് , പ്രീസം, പെൻഗ്വിൻ, ഭാരതി പുസ്തകാലയം, ആന്ധ്രയിലെ പ്രമുഖ പ്രസാധകരായ പ്രജാശക്തി , നവ തെലങ്കാന തുടങ്ങിയ പ്രസാധകരെ കൂടാതെ ചിന്ത പബ്ലിക്കേഷൻസ്, ഡി സി ബുക്സ് , മാതൃഭൂമി, സാഹിത്യ പ്രസാധക സഹകരണസംഘം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, പ്രഭാത് തുടങ്ങി നാൽപതോളം മലയാളത്തിലെ പ്രസാധകരുടെ പുസ്തകങ്ങളും മേളയിലുണ്ട്‌. 
ചരിത്രം രചിച്ച മഹാന്മാരുടെ ആത്മകഥകൾ, മലയാളി രുചിയോടെ വായിച്ചു തീർത്ത സാഹിത്യകൃതികൾ . കാലത്തെ കൊത്തിവച്ച ചരിത്ര പണ്ഡിതൻ ഇർഫാൻ ഹബീബിന്റെ എസ്സെ ഇൻ സ്സ്യെൻ ഹിസ്‌റ്ററി, എ ജി നൂറാണിയുടെ ശ്രദ്ധേയമായ കൃതികൾ, എൻ റാം, പ്രഭാത് പട്നായിക്, നോം ചോസ്കി തുടങ്ങിയ വിശ്വപ്രതിഭകളുടെ കൃതികളും പുസ്തകോത്സവത്തെ പ്രൗഢമാക്കുന്നു.
അന്തരാഷ്ട്ര പുസ്തകോത്സവം കഥാകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന സിപിഐ എം നേതാവ്‌ കെ പി സഹദേവൻ അധ്യക്ഷനായി. ‘സാഹിത്യം–- വായന–-കാലം’ എന്ന വിഷയത്തിൽ ഡോ. ശ്രീകല മുല്ലശേരി പ്രഭാഷണം നടത്തി. മനു തോമസ് സ്വാഗതവും എം കെ മനോഹരൻ നന്ദിയും പറഞ്ഞു. 
പാർട്ടിയുടെ നൂറ് വർഷങ്ങൾ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനും, നവ ഉദാരവത്ക്കരണത്തിന്റെ മുപ്പത് വർഷം മന്ത്രി എം വി ഗോവിന്ദനും, ചരിത്രം ഒരു സമരായുധം ചരിത്ര പ്രദർശന രേഖകൾ, ലളിതം – കെപിഎസി ലളിതയെക്കുറിച്ചുള്ള ഓർമകൾ ടി പത്മനാഭനും കോറോം സമര ചരിത്രം എം വി ജയരാജനും വൈക്കം സത്യഗ്രഹം എബി എൻ ജോസഫും മൊയാരത്ത് ശങ്കരന്റെ ആത്മകഥ ബിഷപ്പ് അലക്സ്‌ വടക്കുംതലയും പ്രകാശനം ചെയ്തു. ഡോ. പി ജെ വിൻസെന്റ്, എം കെ സൈബുന്നിസ, അഡ്വ. കെ കെ രമേഷ് , മുകുന്ദൻ മഠത്തിൽ, ഡോ. ഇ വി സുധീർ, കെ വി രതീഷ് എന്നിവർ ഏറ്റുവാങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *