November 11, 2026

എംഎസ്എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

0
IMG_20220404_073205.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: എംഎസ്എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന മണ്ഡലം കൌൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തിൽ മുത്തലിബ് ദ്വാരക അധ്യക്ഷത വഹിച്ചു. എം എസ് എഫ് വയനാട് ജില്ലാ പ്രസിഡണ്ട് സഫ്‌വാൻ വെള്ളമുണ്ട യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി അഡ്വ. റഷീദ് പടയൻ, എംഎസ് എഫ് ജില്ലാ സെക്രട്ടറി റിൻഷാദ് മില്ലുമുക്ക് തുടങ്ങിയവർ സംസാരിച്ചു. ടിപ്പു സുൽത്താനെ ചരിത്രത്തിൽ നിന്നും നീക്കം ചെയ്യാനുള്ള സംഘ് പരിവാർ ശ്രമത്തെ യോഗം അപലപിച്ചു.
എം എസ് എഫ് നിയോജകമണ്ഡലം നിരീക്ഷകനായ ജയ്ഷൽ റിപ്പൺ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റ്: മുത്തലിബ് ദ്വാരക, ജനറൽ സെക്രട്ടറി: അജിനാസ് പുലിക്കാട്, ട്രഷറർ :റുമൈസ് അഞ്ചാം മൈൽ,
 വൈസ് പ്രസിഡന്റ് മാരായി നാസർ അഞ്ചുകുന്ന്,
റിയാസ് വളാട്,
മുഹമ്മദ്‌ റാഫി കിണറ്റിങ്ങലും 
 സെക്രട്ടറിമാരായി ഷാഹുൽ കുഞ്ഞോം,
അഫ്സൽ ഷാൻ പാണ്ടിക്കടവ്,
ഷുഹൈബ് കെ എന്നിവരും. 
 വിംഗ് കൺവീനർ മാരായി നസീം എടവക,
 ഷംനാസ് കെ പി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഹരിത ജില്ലാ ട്രഷറർ സഹല കാട്ടിക്കുളം, നുഹ്മാൻ വളാട്,റാഷിദ്‌ കുഞ്ഞോം, ആഷിർ ആറുവാൾ, നജാഫ് നാഫിൽ,മുസമ്മിൽ, നുഫൈസ് , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അർഷാദ് പനമരം സ്വാഗതവും അജ്നാസ് പുലിക്കാട് നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *