October 17, 2026

കെഎസ്ആർടിസി ബസുകൾ വ്യാപകമായി വെട്ടിക്കുറച്ചതായി പരാതി

0
IMG_20220404_121459.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസുകൾ വ്യാപകമായി വെട്ടിക്കുറച്ചതായി പരാതി. ഗ്രാമീണ മലയോര സർവീസുകളുടെ അപര്യാപ്തത തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള യാത്രക്കാരെ വലയ്ക്കുകയാണ്. വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇരുപതോളം സർവീസുകളാണ് ഈയിടെ നിർത്തലാക്കിയത്. മേപ്പാടി, ചൂരൽമല ഉൾപ്പടെയുള്ള പ്രധാന ഗ്രാമീണ റൂട്ടുകളിൽ സർവീസുകൾ നന്നേ കുറവാണ്.
ഇതിന് പുറമെയാണ് കെഎസ്ആർടിസി ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുന്നതായി പരാതി ഉയരുന്നത്. 15 കിലോമീറ്റർ വരെ ദൂരമുള്ള വിവിധ റൂട്ടുകളിൽ അൽപമെങ്കിലും സർവീസ് നടത്തുന്നത് സ്വകാര്യ ബസുകളാണ്. കൽപറ്റ ഡിപ്പോയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് മുൻപ് ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും നിലവിലുള്ള സർവീസുകൾ ഉൾപ്പടെ നിർത്തലാക്കുന്ന അവസ്ഥയാണ്. അവഗണന തുടർന്നാൽ സമരപരിപാടികൾക്കൊരുങ്ങുകയാണ് വിവിധ സംഘടനകൾ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *