April 25, 2026

സ്‌കൂള്‍, അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ മെയ് 31 നകം പൂര്‍ത്തിയാക്കണം:ജില്ലാ ആസുത്രണ സമിതി

0
IMG_20220405_191502.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സ്‌കൂള്‍ അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ മെയ് 31 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസുത്രണ സമിതി. സ്‌കൂളുകളുടെ മേല്‍ക്കൂര ആസ്ബറ്റോസ് രഹിതമാക്കണമെന്നും അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. 2022-23 വാര്‍ഷിക പദ്ധതിയിലെ ആദ്യ ഘട്ട പ്രോജക്ടുകള്‍ക്ക് ഏപ്രില്‍ 11 നകം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ അപ്  ലോഡ്   ചെയ്തിട്ടുള്ള 2022-23 വര്‍ഷത്തെ പ്രോജക്ടുകള്‍ക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങേണ്ടതാണ്. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത, ജില്ല പ്ലാനിങ്ങ് ഓഫീസര്‍ ആര്‍.മണിലാല്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *