October 16, 2026

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വ്യാപാരികൾ ധർണ്ണ നടത്തി

0
IMG_20220407_094714.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിൽ  പ്രതിക്ഷേധിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി സമിതി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്നിൽ സമിതി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ജില്ലാ ജോ.സെക്രട്ടറി എം.ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.എസ്. വിജീഷ് സ്വാഗതം പറഞ്ഞു. രാജൻ വർഗ്ഗീസ്, മുഹമ്മദ് ഷമീം, കെ.വി ശിവദാസൻ , നജ്മുദ്ധീൻ , ജിജി കുടക്കച്ചിറ , പൗലോസ്, രമേശൻ ,സുനി എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *