April 25, 2024

ഇ എ ശ്രീധരൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും എൻഡോവ്മെൻറ് വിതരണവും നടത്തും

0
Img 20220407 094451.jpg
മാനന്തവാടി :  കഴിഞ്ഞ ഏപ്രിൽ 16ന് അന്തരിച്ച റിട്ടയേർഡ് മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ  എ ശ്രീധരൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും എൻഡോവ്മെൻറ് വിതരണവും ഏപ്രിൽ 16ന് രണ്ട് മണിക്ക് കല്ലോടിയിൽ നടക്കും. റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ്, പ്രിൻസിപ്പൽ ആൻഡ് എജുക്കേഷനൽ ഓഫീസേഴ്സ് വയനാട് ജില്ലാകമ്മിറ്റിയുടെയും , മാനന്തവാടി ബ്ലോക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുക. പ്രഗത്ഭനായ കണക്ക് അധ്യാപകനും ഗായകനുമായിരുന്ന അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുവാൻ വർഷംതോറും സംഗീതത്തിലും കണക്കിലും മികവ് പുലർത്തുന്ന ഉപജില്ലയിലെ രണ്ട് വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നതാണ്. സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി കെ എ ആൻറണി, ഗോപി റ്റി, ജയരാജൻ ഇ കെ , ലൂയിസ് കെ ജെ, സതീശൻ വി ആർ, എം ജെ ജോസഫ്, ഇ എ സുരേന്ദ്രൻ തുടങ്ങിയവർ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് മാനന്തവാടി ബ്ലോക്ക് യൂണിയൻ പ്രസിഡൻറ് എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വി കെ ശ്രീധരൻ ,പി ടി മുരളീധരൻ, വി എസ് ചാക്കോ, സത്യൻ കെ, കെ.ആർ സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *