April 25, 2026

ഇ മാലിന്യം ശേഖരിക്കാൻ ഇ വേസ്റ്റ് ഡ്രൈവ് തുടങ്ങി

0
IMG_20220407_094941.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഇലക്ട്രോണിക് മാലിന്യം ശേഖരിക്കുന്നതിനായി ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ നേതൃത്വത്തില്‍ ഇ-വേസ്റ്റ് ഡ്രൈവ് ക്യാമ്പയിന് തുടക്കമായി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ , ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ്നോടൊപ്പം ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, ജെ.ഡി പി.ജയരാജന്‍, എ. ഡി. സി കെ.ഇ വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ അജൈവ മാലിന്യ ശേഖരണത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഇ മാലിന്യ ശേഖരണ ക്യാമ്പയിന്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ഇ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഓഫീസ് അന്തരീക്ഷം കൂടുതല്‍ സൗകര്യം ഉള്ളതാക്കുകയും വൃത്തിയുള്ളതാക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *