IMG_20220409_160746.jpg

ആർ.ടി.ഓഫീസ് മാനന്തവാടി മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റണം: കോൺഗ്രസ്


AdAd
മാനന്തവാടി : സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ജീവനക്കാരി സിന്ധുവിൻ്റെ മരണത്തിലൂടെ വിവാദത്തിലായ ആർ.ടി. ഓഫീസ്, മാനന്തവാടി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പയ്യംപള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ ഓഫീസ് സംവിധാനം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. ജീവനക്കാരിയുടെ മരണത്തിലേക്ക് വരെ എത്തിച്ച ആർ.ടി ഓഫീസ് പ്രവർത്തനം കുത്തഴിഞ്ഞതും ദുരൂഹതകൾ നിറഞ്ഞതുമാണ്.ദല്ലാളുകളെ ആർ.ടി.ഓഫീസുകളിൽ അനുവദിക്കില്ലാ എന്ന് സർക്കാർ ആണയിട്ട് പറയുമ്പോഴും ദല്ലാളുകളെ ഉപയോഗിച്ച് പൊതുജനത്തിൻ്റെ പണം പിടിച്ചുപറി നടത്തുന്ന തരത്തിലാണ് ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം. ജില്ലാ കലക്ടർ പോലും ഒരു മറയുമില്ലാതെ പൊതു ജനങ്ങളെ കാണുകയും പരാതികൾ കേൾക്കുകയും ചെയ്യുമ്പോൾ ആർ.ടി.ഓഫീസുകളിൽ മാത്രം അടച്ചിട്ട് , ജനൽ കർട്ടനുകളും ഇട്ട റൂമിലിരുന്ന് മാത്രമേ ആളുകളെ കാണാൻ അനുവദിക്കുകയുള്ളൂ.എന്നാൽ ദല്ലാളുകൾക്ക് ഏത് സമയത്തും പിൻ വാതിലിലൂടെ ഉദ്യോഗസ്ഥരെ കാണാനും ഇടപാടുകൾ നടത്താനും അനുവാദമുണ്ട്.ഇത് അഴിമതിയ്ക്കും വഴിവിട്ട ഇടപെടലുകൾക്കുമാണ്. ഇത്തരം നടപടികൾ ഉടൻ അവസാനിപ്പിച്ച്, പൊതുജനങ്ങൾക്ക് പ്രാപ്യമായ നിലയിൽ ആർ.ടി.ഓഫീസുകളുടെ പ്രവർത്തനം മാറ്റണമെന്നും ജീവനക്കാരിയുടെ മരണത്തിൽ നിക്ഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇനിയും ജനങ്ങളെ ഇരുമ്പുമറയ്ക്കപ്പുറത്ത് നിർത്തി അഴിമതി തുടർന്നാൽ ശക്തമായി പ്രക്ഷോഭരംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡണ്ട് സണ്ണി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. ഡി. സി സി.സെക്രട്ടറിമാരായ അഡ്വ.ശ്രീകാന്ത് പട്ടയൻ,സിൽവി തോമസ്, റ്റി.എ.റെജി, ജേക്കബ് സെബാസ്റ്റ്യൻ ,പി.ഷംസുദ്ദീൻ, പി.എം.ബെന്നി, ബേബി ഇളയിടം തുടങ്ങിയവർ പ്രസംഗിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.