IMG_20220411_184802.jpg

ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു: ആർക്കും പരിക്കില്ല


AdAd
പത്തനംതിട്ട : നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപാസ് തുടങ്ങുന്ന മഴുവങ്ങാട് ജംഗ്ഷന് സമീപമാണ് അപകടം.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അമിതവേഗതയില്‍ എത്തിയ ലോറി ഗിന്നസ് പക്രു സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ഗിന്നസ് പക്രു. ചെങ്ങന്നൂര്‍ ഭാഗത്തേയ്ക്ക് പോയ കൊറിയര്‍ സര്‍വ്വീസ് ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ ടയര്‍പ്പൊട്ടി കാര്‍ നിന്നതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായതെന്ന് നാട്ടുക്കാർ പറഞ്ഞു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.