April 26, 2024

കടുവയിറങ്ങിയതിൻ്റെ മറവിൽ വനം വകുപ്പിലെ കളവ് : വിജിലൻസ് അന്വേഷിക്കണമെന്ന് എൻസിപി

0
Img 20220415 070334.jpg
 
 മാനന്തവാടി : മാനന്തവാടി നോർത്ത് വയനാട് ഡിവിഷണൽ  ഫോറസ്റ്റ്  കോമ്പൗണ്ടിൽ നിന്നും  ഒരു മോട്ടർ മാത്രം അല്ല കളവ് പോയതെന്നും വർഷങ്ങളായി ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ ചിലവിൽ  ഫോറസ്റ്റ് ഓഫീസുകളിലേക്കും വനംവകുപ്പ്  ഉദ്യോഗസ്ഥർ മറ്റു  ഔദ്യോഗിക ആവശ്യങ്ങൾക്കുമായി     വാങ്ങി കൂട്ടിയ സാധനങ്ങളുടെ കഴിഞ്ഞ പത്ത് വർഷത്തെ മുഴുവൻ സ്റ്റോക്കെടുപ്പ് നടത്തി  കളവുപോയ മുഴുവൻ സാധനങ്ങളും കണ്ടു എടുക്കണമെന്നും കുറുക്കൻമൂലയിൽ കടുവ ഇറങ്ങിയതും ആയി ബന്ധപ്പെട്ട  അഴിമതിയും അന്വേഷിക്കണമെന്നും  ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി  സർവീസിൽ നിന്ന് പുറത്താക്കണമെന്നും എൻസിപി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ഇക്കാര്യങ്ങൾ ഫോറസ്റ്റ് വിജിലൻസ് വിഭാഗം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  വനം  വന്യജീവി വകുപ്പ് മന്ത്രി   എ കെ ശശീന്ദ്രന്   എൻ.സി.പി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി നിവേദനം അയച്ചു. വർക്കിങ് പ്രസിഡന്റ്  ടോണി ജോൺ, അധ്യക്ഷത വഹിച്ചു, റെനിൽ കെ വി, വന്ദന ഷാജു, മമ്മൂട്ടി ഏള്ളംഖോളി, ടി പി നൂറുദ്ദീ ൻ, പി മഹബൂബ്, കെ ബാലൻ, ജയൻ മാനന്തവാടി, പ്രദീപ്  പണിക്കർ, കെ സെബാസ്റ്റ്യൻ, കമറുദ്ദീൻ കാജ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *