September 18, 2026

വെള്ളമുണ്ട വില്ലേജ്; ജനകീയ സമിതി ചേർന്നു

0
IMG_20220417_094808.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ വെള്ളമുണ്ട വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്ത യോഗം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വില്ലേജ് ഓഫീസർ സി.കെ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ വി.ബാലൻ,
എം.മുരളീധരൻ,ഷബീറലി പി.എം,ആലി കോയ,കെ.കമറുദ്ധീൻ,
ഉമ്മർ പുത്തൂർ,സി.യൂസഫ്, പി.ജെ.ജോസഫ്,കെ.പി.രാജൻ തുടങ്ങിയവർ സംസാരിച്ചു.
ഭൂസംരക്ഷണ കാര്യത്തിലും ജനക്ഷേമ പ്രവർത്തികളിലും ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രവർത്തനങ്ങൾക്കു പരിഹാരം കാണുന്നതിനും പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുളള വില്ലേജ്തല ജനകീയ സമിതിയെ ശക്തിപ്പെടുത്താനും വില്ലേജ് ഓഫീസിൽ പരാതി പെട്ടി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
വില്ലേജ് പരിധിയിലെ വഴി പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗത്തിൽ ഉപസമിതി രൂപികരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *