സംസ്ഥാന ഹോക്കി ടീമിലേക്ക് നിർമ്മൽ
പുൽപ്പള്ളി : പുൽപ്പള്ളി ശശിമല പനന്താനത്ത് നിർമ്മൽ കേരള ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.വയനാട് സിറ്റി ക്ലബ് പുൽപ്പള്ളിയിൽ നിർമ്മലിനെ അനുമോദിച്ചു .
പ്രസ്തുത പരിപാടി പുൽപ്പള്ളി വോളി അക്കാദമി രക്ഷാധികാരി വി. എം പൗലോസ് ഉത്ഘാടനം ചെയ്തു. സ്പോർട്സ് അക്കാദമി പ്രസിഡന്റ് : പി. എ ഡീവൻസ് അധ്യക്ഷത വഹിച്ചു.റെജി ഓലിക്കാരോട്ട്, സിബി, സി. ഡി ബാബു, ബെന്നി മാത്യു, എന്നിവർ സംസാരിച്ചു.
Leave a Reply