April 26, 2024

മണ്ണിടിച്ചിലിന് ഔഷധ സസ്യ പരിഹാരവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20220419 152707.jpg
ഇരുളം : ശക്തമായ  വേനൽ  മഴ കാരണം  വയനാട്ടിൽ  പലയിടത്തും ഈ സമയത്ത് മണ്ണിടിച്ചിൽ കണ്ടു വരുന്നു.ഇതിന് പരിഹാര മാർഗ്ഗം കാണുകയാണ് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്. വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ  ഇരുളം കോട്ടക്കൊല്ലി പണിയ  കോളനിയിൽ രാമച്ചം നട്ടു പിടിപ്പിച്ചു. മേൽ മണ്ണ് ഒലിച്ചു പോകുന്നതിലൂടെ വയനാട്ടിലെ പലയിടങ്ങളും കൃഷി യോഗ്യമല്ലാതായി തീരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്‌.രാമച്ചത്തിന്റെ ഇടതൂർന്ന വേര് പടലം ഒരു ജൈവ വേലി പോലെ മേൽ മണ്ണിനെ സംരക്ഷിച്ചു നിർത്തുന്നു.ഉരുൾ പൊട്ടലിലൂടെ ജീവഹാനി കൂടുതലായി വയനാട്ടിൽ ഉണ്ടായി കൊണ്ടിരിക്കുന്നു.അതിനൊരു ശാശ്വത പരിഹാരം കൂടിയാണിത്.  മണ്ണൊലിപ്പ് തടയുക മാത്രമല്ല  ഒത്തിരി ഔഷധ ഗുണങ്ങളുള്ള സസ്യം കൂടിയാണ് രാമച്ചം.ശരീര ദുർഗന്ധം നീക്കാനും, ശരീരത്തെ തണുപ്പിക്കാനും,മൂത്രാ ശയ സംബന്ധമായ അസുഖങ്ങളെ അകറ്റാനും ഉത്തമ പ്രതിവിധിയാണ് രാമച്ചം.രാമച്ച തൈലം, രാമച്ച ചെരുപ്പുകൾ,രാമച്ച കർട്ടൻ,രാമച്ച വസ്ത്രങ്ങൾ ഇവയ്ക്കൊക്കെ അന്താരാഷ്ട്ര വിപണിയിൽ മാർക്കറ്റ് ഉണ്ട്.  രാമച്ചത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചും, നടീൽ രീതികളെ കുറിച്ചും ഡോ അരുൺ ബേബി  വിശദീകരിച്ചു.ട്രൈബൽ പ്രൊമോട്ടർ വിമല, ശാന്ത, സുർജിത് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *