August 30, 2026

പുതുശേരിക്കടവ് പള്ളി പെരുന്നാൾ 22 മുതൽ

0
IMG_20220420_134655.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പുതുശേരിക്കടവ് സെൻ്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 22 ന് ആരംഭിക്കും. വൈകിട്ട് അഞ്ചു മണിക്ക് മണിക്ക് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും. തുടർന്ന് സന്ധ്യാപ്രാർത്ഥനയും തേർത്ത് കുന്ന് കുരിശിങ്കലേക്ക് പ്രദക്ഷിണവും നടക്കും. ലഘുഭക്ഷണം ,ആശീർവാദം എന്നിവയോടെ ആദ്യ ദിന ചടങ്ങുകൾ സമാപിക്കും.23 ന് വി. മൂന്നിൻമേൽ കുർബ്ബാനക്കും മധ്യസ്ഥ പ്രാർത്ഥനക്കും വൈദികരായജോസഫ് ചാത്തനാട്ടു കൂടി, സ്ക്കറിയ ആനിക്കാട്ടിൽ, പൗലോസ് പുന്നശേരി കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, പൊതുസദ്യ, ആശീർവാദം എന്നിവ നടക്കും. 24 ന് വി. കുർബ്ബാനക്ക് ശേഷം കൊടിയിറക്കുന്നതോടെ പെരുന്നാൾ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *