May 11, 2024

അന്യായമായ വില വർദ്ധനവിൽ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു

0
Img 20220420 134439.jpg
കൽപ്പറ്റ: സിവിൽ സ്റ്റേഷൻ കാൻ്റീനിലെ ഭക്ഷണ സാധനങ്ങളുടെ വില ഇരട്ടിയോളം വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രകടനവും ധർണ്ണയും നടത്തി. യാതൊരു മാനദണ്ഡവുമില്ലാത്ത വില വർദ്ധനവ് അംഗീകരിക്കാനാവില്ല. കാൻ്റീൻ കമ്മിറ്റി തീരുമാനപ്രകാരം എ.ഡി.എം-ൻ്റെ നേതൃത്വത്തിൽ വില നിർണ്ണയവുമായി ബന്ധപ്പെട്ട് നെഗോസിയേഷൻ നടപടികളൊന്നും സ്വീകരിക്കാതെയാണ് അന്യായമായ വില വർദ്ധനവ്. കേരളത്തിൽ മറ്റ് ജില്ലകളിലെല്ലാം ന്യായമായ വിലയാണ് ഈടാക്കുന്നതെന്നും അതിന് അനുസൃതമായി വില കുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു.
കളക്ടറേറ്റിലും സിവിൽ സ്റ്റേഷനിലെ മറ്റ് ഓഫീസുകളിലുമെത്തുന്ന സാധാരണക്കാർക്കും ന്യായമായ വിലക്ക് ഭക്ഷണം ലഭ്യമാക്കേണ്ടുന്ന കാൻ്റീനിലെ വില നിർണ്ണയ വിഷയത്തിൽ ഇടപെട്ട് അനുകൂല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടർക്ക് നിവേദനവും നൽകി. സി.ആർ അഭിജിത്ത് അധ്യക്ഷത വഹിച്ചു. എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, സുഭാഷ്, റജീസ് കെ.തോമസ്, കെ.പി.പ്രതീപ, കെ.എം.ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ലിതിൻ മാത്യു, റഹ്മത്തുള്ള, പി.സെൽജി, ജെയ്സൺ തോമസ്, അബ്ദുൾ സലാം, പി.റീന, മനോജ്, ശാരിക സജീഷ്, മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *