April 25, 2024

ബീനാച്ചി – പനമരം കിഫ്‌ ബി നവീകരണം

0
Img 20220420 135334.jpg
കൽപ്പറ്റ : ബീനാച്ചി-  പനമരം റോഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. നിറയെ കുഴികൾ നിറഞ്ഞു നിൽക്കുന്നതി നാൽ യാത്രാ ക്ലെശം  കൂടുകയാണ്.2019- ൽ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 52- കോടി മുടക്കി ആരംഭിച്ചതാണ് ഈ റോഡ്. ഈ റോഡ് നിർമാണം തുടങ്ങി യിട്ട് 3- വർഷം ആയെങ്കിലും പൂർത്തിയാക്കാതെ പാതി വഴിയിൽ നില്കുന്നു ഇപ്പോൾ.
ഇതിലെ കുഴികൾ എങ്കിലും ഒന്ന് അടച്ചു തരുമോ എന്ന് മാത്രം ആണിപ്പോൾ ജനങ്ങൾ ചോദിക്കുന്നത്. നടവയൽ പള്ളിതാഴെ മുതൽ 6 കി. മി പനമരം വരെ ഒരു പണികളും നടത്തുകയോ, വെള്ളം നിറഞ്ഞ കുഴികൾ നന്നാക്കുകയോ ചെയ്തിട്ടില്ല.
ഈ വഴിയിൽ കായക്കുന്ന് ബസ് സ്റ്റോപ്പ് പരിസരവും, പുഞ്ച വയൽ മുതൽ പനമരം ടൗൺ വരെ കാൽനട യാത്ര പോലും പറ്റാത്ത സ്ഥിതിയാണിപ്പോൾ ഉള്ളത്.
22.2 കി. മി ദൂരം ഉള്ള ഈ റോഡിൽ നിറയെ കുഴികളും, മഴ പെയ്തപ്പോൾ ഉണ്ടായ വെള്ള കെട്ടുകളുമാണ് ഇതിന് കാരണം.
കുഴിയും, വെള്ളക്കെട്ടും അടക്കാൻ കരാർ നൽകി യെങ്കിലും ടാർ എത്തിയപ്പോഴേക്കും മഴ തുടങ്ങി എന്ന് കരാറുകാരനും പറയുന്നു.
കുഴി അടക്കാൻ ഇറക്കിയ കല്ല് വാഹനങ്ങൾക്ക് നിരത്തിലൂടെ പോകുന്നതിന് തടസം സൃഷി ക്കുന്നു. 2020- ജൂണിൽ പണി പൂർത്തികരിക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും, കരാറു കമ്പനിയുടെ ആവശ്യമനുസരിച്ചു കാലാവധി നീട്ടി നൽകിയെങ്കിലും പണി തീർക്കാൻ നടപടി ആയില്ല.
ഒടുവിൽ കഴിഞ്ഞ മാർച്ച്‌ -31 ന് പണി പൂർത്തി യാക്കും എന്ന് അറിയിച്ചിരുന്നുവെങ്കിലും കേണിച്ചിറ ടൗണിൽ ഒരു പണിയും നടത്തിയിട്ടില്ല.
ഈ 6- കി. മി ലെവൽ ടാറിങ്ങ് ന് വേറെ കരാറു കാരനെ ഏൽപ്പിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പണി തുടങ്ങാനുള്ള ലക്ഷണം പോലും അവിടെ കാണുന്നില്ല.
ആർ. എസ്‌ ഡെവലപ്പ്മെന്റ് 
കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് റോഡ് നിർമാണം കാരാ റെടുത്തിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *