October 19, 2026

വേയ്വ്സ് ചാരിറ്റബിൾ സോസൈറ്റി വയനാട് മെഡിക്കൽ കോളേജിന് പൂച്ചെട്ടികൾ നൽകി

0
news-wayanad-72.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: വയനാട് ഗവ മെഡിക്കൽ കോളേജിൻ്റെ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി അത്യാഹിത വിഭാഗത്തിന് മുന്നിൽ അലങ്കരിക്കാൻ പൂച്ചെട്ടികൾ നൽകി വേയ്‌വ്സ് ചാരിറ്റബിൾ സോസൈറ്റി .സൗന്ദര്യവത്കരണത്തിൻ്റെ ആദ്യ ഘട്ടത്തിനാവശ്യമായ പൂച്ചെടികൾ വേയ്‌വ്സ് ചെയർമാൻ കെ. എം. ഷിനോജ് ആർ എം ഒ ഡോ. എ. സക്കീറിന് കൈമാറി. വേയ്വ്സ് വൈസ് ചെയർമാൻ പി. ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് വാളാട്, ഹെഡ് നഴ്സിങ് ഓഫിസർമ്മാരായ ഏയ്ഞ്ചൽ സെബാസ്റ്റ്യൻ, ശോഭന, മിനി നഴ്സിങ്ങ് ഓഫിസർ രഞ്ജിത്ത്.എ, വേയ്വ്സ് ജോയിൻ്റ് കൺവീനർ ജെറീഷ് എം. എം., പി ആർ ഒ ജസ്റ്റിൻ ചെഞ്ചട്ടയിൽ, ആശുപത്രി ജീവനക്കാരായ ബേബി പേടപ്പാട്ട്, സന്തോഷ്‌, അരുൺ.വി, സുനിൽകുമാർ, രാഹുൽ, ഉനൈസ് പാണ്ടിക്കടവ്, വേയ്വ്സ് പ്രവർത്തകരായ ജോയി, പ്രദീപ് വയനാട് എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *