October 19, 2026

ജീവനക്കാരിയുടെ ആത്മഹത്യ; വകുപ്പ് തല നടപടി സ്വാഗതം ചെയ്യുന്നു: കേരള എൻ.ജി.ഒ അസോസിയേഷൻ

0
GridArt_20220421_1532189192.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജീവനക്കാരിയെ സ്ഥലം മാറ്റിയ വകുപ്പ് തല നടപടി സ്വാഗതം ചെയ്യുന്നു. പതിനൊന്ന് ജീവനക്കാരെ സ്ഥലം മാറ്റാനുള്ള ശുപാർശയിൽ മൂന്നു വർഷം പൂർത്തിയായ മിനിസ്റ്റീരിയൽ ടെക്നിക്കൽ വ്യത്യാസമില്ലാതെ ജീവനക്കാരെ സ്ഥലം മാറ്റുമെന്ന ഭേദഗതിയും പ്രതീക്ഷ നൽകുന്നതാണ്. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുകളെ തടയുന്നതിന് സഹായകരമാകുന്ന നടപടിയായി ഇതിനെ കാണാൻ സാധിക്കുന്നതാണ്.
നീതിപൂർവമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതു വരെ തുടർ നടപടികൾ സസൂക്ഷ്മം വിലയിരുത്തി മുന്നോട്ട് പോകുമെന്നും മറ്റ് വകുപ്പുകളിലുള്ള ഇത്തരം പ്രവണതകൾക്ക് തടയിടാൻ ശിക്ഷണ നടപടികളിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അഭിപ്രായപ്പെട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *