April 25, 2026

സംഘപരിവാറിന്റെ ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ എം.എസ്.എഫ് പ്രതിഷേധം

0
IMG_20220422_093004.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ ജഹാംഗിർ പുരിയിലും ന്യൂനപക്ഷ സ്ഥാപനങ്ങളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കത്തിനെതിരെ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സുപ്രിം കോടതിയുടെ വിധിയെ പോലും മാനിക്കാത്ത വിധത്തിലുള്ള ആർ.എസ്.എസ് നീക്കം അപകടകരമാണ്. രാമനവമിയുടെയും ഹനുമാൻ ജയന്തിയുടെയും മറവിൽ മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള വ്യാപക അതിക്രമങ്ങളാണ് സംഘപരിവാർ അഴിച്ച് വിടുന്നത്. ബുൾഡോസർ രാഷ്ട്രീയം ആർ.എസ്.എസ്സിന്റെ ഉന്മൂലന രാഷ്ട്രീയത്തെയാണ് തുറന്ന് കാണിക്കുന്നത്. പാവങ്ങളുടെ വീടും കെട്ടിടങ്ങളും മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും അവകാശങ്ങളും കൂടിയാണ് ഫാസിസ്റ്റുകളുടെ ബുൾഡോസർ രാഷ്ട്രീയത്തിലൂടെ തകർക്കപ്പെടുന്നതെന്ന് എം.എസ്.എഫ് അഭിപ്രായപ്പെട്ടു. ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ ചരിത്രബോധമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ മുഴുവൻ രാജ്യസ്നേഹികളും മുന്നോട്ട് വരണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *