August 29, 2026

എസ്.ഡി.പി.ഐ ഇഫ്താർ സംഗമം നടത്തി

0
IMG_20220423_165117.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :  ജില്ലയിലെ പത്രമാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ച് എസ്.ഡി.പി.ഐ ഇഫ്താർ സംഗമം നടത്തി. രാജ്യത്ത് കോടതിവിധികളും ഭരണഘടനയും ഇടിച്ചു നിരത്തുകയാണ് ബുൾഡോസറുകൾ. ശാന്തിയുടെ സന്ദേശങ്ങളാവേണ്ട ആഘോഷങ്ങൾപോലും വർഗ്ഗീയ വിദ്വേഷങ്ങൾക്ക് പ്രചരണായുധമാക്കപ്പെടുകയാണ്. മനുഷ്യമനസ്സുകളിൽ വേലിക്കെട്ടുകൾ തീർക്കുന്ന അശുഭകരമായ ഈ നടപ്പുകാല സാഹചര്യത്തിൽ മതസൗഹാർദ്ദത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പ്രതീകമാവണം ഇഫ്താർ മീറ്റുകളെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.ജമീല പറഞ്ഞു. സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 
ജില്ലാ പ്രസി: അഡ്വക്കറ്റ് കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.നാസർ ഇഫ്താർ സന്ദേശം നൽകി. പി. മുഹമ്മലി (എസ്.ഡി.റ്റി.യു), നൂർജഹാൻ (വിം), സി.വി ഷിബു (കേരളഭൂഷണം) തുടങ്ങിയവർ സംസാരിച്ചു. ഇ.ഉസ്മാർ സ്വാഗതവും ജില്ലാ സെക്രട്ടറി ബബിത ശ്രീനു നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *