August 28, 2026

ഫ്‌ലോര്‍ മില്‍ ഉദ്ഘാടനം ചെയ്തു

0
news-wayanad-362.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിരവിൽപുഴ  :  ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊണ്ടര്‍നാട് പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ആരംഭിച്ച ഫ്‌ലോര്‍ മില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. 3 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉള്‍പ്പെടെ 8 ലക്ഷം രൂപ ചിലവില്‍ നിരവില്‍പുഴ അഭയ കുടുംബശ്രീയാണ് മില്ല് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി വിജോള്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന്‍ മെമ്പര്‍ രമ്യ താരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കല്യാണി, ജോയ്‌സി ഷാജു, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മൈമൂന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
പി.ചന്ദ്രന്‍, വി.ബാലന്‍, സല്‍മ മോയിന്‍, ഗ്രാമപഞ്ചായത്ത് അംഗം ചന്തു മാസ്റ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രജിത സുനില്‍, കനറാ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *