October 15, 2026

സിസ്റ്റർ ആൻമേരി ആര്യപ്പിള്ളിൽ എസ്.എ. ബി. എസ് സുവർണ ജൂബിലി ആഘോഷിച്ചു

0
news-wayanad-352.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എസ് എ ബി എസ് മേരിമാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ ആയ സിസ്റ്റർ ആൻമേരി ആര്യപ്പിള്ളിൽ എസ്.എ. ബി. എസ് .തൻ്റെ സമർപ്പിത ജീവിതത്തിൻറെ സുവർണ്ണജൂബിലി കുടുംബാഗങ്ങൾക്കൊപ്പം ആഘോഷിച്ചു .തലശ്ശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആറ് സഹ വൈദികരോടൊപ്പം കണിയാരം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് മാനന്തവാടി ഡബ്ല്യു എസ് എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗത്തിൽ മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ സി.കെ രത്നവല്ലി അധ്യക്ഷതവഹിച്ചു വൈദിക – സമർപ്പിതജീവിതത്തിന്റെ സുവർണജൂബിലി നിറവിലായ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട്, സി. ആൻ മേരി ആര്യപ്പിള്ളിൽ, സി. ആനി ആര്യപ്പിള്ളിൽ എന്നിവരെ സി കെ രത്നവല്ലി , പി വി എസ് മൂസ, (വൈസ്. ചെയർപേഴ്സൺ മാനന്തവാടി മുനിസിപ്പാലിറ്റി) ഡെയ്സി ജോസഫ് ,ജോർജ് ആര്യപ്പിള്ളിൽ, മാത്യു ആര്യപ്പിള്ളിൽ, എന്നിവർ പെന്നാട പുതപ്പിച്ച് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ മാനന്തവാടി രൂപത വികാരി ജനറാൾ ഫാ. പോൾ മുണ്ടോളിയ്ക്കൽ,ആറാട്ടുതറ ഇടവക വികാരി ഫാ.ഷാജു മുളവേലികുന്നേൽ ഫ്രാൻസിസ് ആര്യപ്പിള്ളിൽ, അൽഫോൺസാ ഐക്കരത്താഴത്ത്, അജീഷ് ആര്യപ്പിള്ളിൽ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു . അഗസ്റ്റിൻ ആര്യപ്പിള്ളിൽ സ്വാഗതവും, സി. ആൻമേരി എസ് എ ബി എസ് മറുപടി പ്രസംഗവും, മാർഗരറ്റ് തോമസ് നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *