April 19, 2024

കൽപ്പറ്റയിൽ പുതിയ ട്രാഫിക് പരിഷ്കാരം വരുന്നു

0
Img 20220429 112452.jpg
കൽപ്പറ്റ; കൽപ്പറ്റ ടൗണിന്  ഗതാഗത പരിഷ്‌കാരം മേയ് ഒന്നു മുതല്‍ നടപ്പാക്കാന്‍ നഗരസഭ ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ചു.യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. കല്‍പറ്റയില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൈനാട്ടിയിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം സജ്ജമാവുന്നതിന്‍റെ അന്തിമഘട്ടത്തിലാണ്.ട്രാഫിക് ജങ്ഷന്‍, പിണങ്ങോട് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഘട്ടംഘട്ടമായി നഗരസഭ ഓട്ടോമാറ്റിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാവുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു.ട്രാഫിക് ജങ്ഷന്‍ മുതല്‍ കൈനാട്ടി വരെയുള്ള പ്രധാന റോഡിന്‍റെ ഇടതുവശം (പടിഞ്ഞാറ് ഭാഗം) വാഹന പാര്‍ക്കിങ് അനുവദിക്കില്ല. വലത് വശത്ത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാം. നിലവിലുള്ള ഓട്ടോ-ഗുഡ്‌സ്-ടാക്‌സി സ്റ്റാന്‍ഡുകളില്‍ അത്തരം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കും.
പിണങ്ങോട് ജങ്ഷനില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നതോടെ പള്ളിതാഴെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *