April 25, 2024

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അനുമോദിച്ചു

0
Img 20220706 Wa00082.jpg
മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി  പരീക്ഷയിൽ 100% വിജയം നേടിയതിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ അനുമോദന ചടങ്ങ് നടന്നു. തദവസരത്തിൽ പി കെ ജോസ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിക്കുകയും ജോസ് നല്ലേടം (രണ്ടാം വാർഡ് മെമ്പർ) സ്വാഗതവും പി കെ വിജയൻ (മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശർമിള ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.ആശംസകൾ അർപ്പിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ ഷാജി കെജി, ജോൺ പി പി പിടിഎ പ്രസിഡണ്ട് മോളി സജി (മൂന്നാം വാർഡ് മെമ്പർ), ജെസ്സി സെബാസ്റ്റ്യൻ (ഒമ്പതാം വാർഡ് മെമ്പർ), ഗിരീഷ് കുമാർ (എസ്എംസി അംഗം), സീനിയർ അസിസ്റ്റന്റ് ടീ ഷാന്റി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജയദാസൻ യുഎസ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *