March 29, 2024

നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ കോറോം മൊട്ടമ്മൽ കോളനിയിലെ അതിരംപാറ ചന്ദ്രൻറെ മകൻ സുനീഷ് എടുത്ത ടിക്കറ്റിന് . ഒന്നാം സമ്മാനം അടിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് സുനീഷും കുടുംബവും

0
Img 20220706 213800.jpg
 കോറോം:കഴിഞ്ഞ 30-ആം തിയതി അസുഖബാധിതനായ അച്ഛൻ ചന്ദ്രന് മരുന്നു മേടിക്കാൻ വേണ്ടി മാനന്തവാടിയിൽ പോയ സുനീഷ് മരുന്നു വാങ്ങിയതിന്റെ ബാക്കി തുകയ്ക്ക് കേരള സർക്കാരിന്റെ നിർമ്മൽ ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു
ഇടക്കിടക്ക് ലോട്ടറി എടുക്കാറുള്ള സുനീഷ് ലോട്ടറി എടുത്താൽ അച്ഛൻ ചന്ദ്രൻറെ കയ്യിൽ ഏൽപ്പിക്കുകയായിരുന്നു പതിവ്. ഒന്നാം തീയതി വൈകുന്നേരം മാതൃസഹോദരി മക്കളായ കണ്ണനും വിജീഷും കൂടിയാണ് റിസൾട്ട് നോക്കിയത് ചെറിയ തുകൾ ഒന്നും ഇല്ലെന്നറിഞ്ഞതോടെ വെറുതെ ഒന്നാം സമ്മാനമായ 70 ലക്ഷത്തിന്റെ നമ്പർ ഒത്തുനോക്കിയപ്പോൾ തങ്ങൾ ഞെട്ടി പോയതായി ഇവർ പറയുന്നു 
ആകെ അമ്പരന്നു പോയഇവർ വീട്ടിൽ പോയി അച്ഛൻ ചന്ദ്രനോട് ഭാര്യ മോളിയോടും ഇക്കാര്യം പറഞ്ഞു ചന്ദ്രൻ സമ്മാനമായ ടിക്കറ്റ് ഭദ്രമായി ഒരു കവറിൽ സൂക്ഷിച്ചു വച്ചു  എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ രണ്ടുദിവസം വീട്ടിൽ തന്നെ സൂക്ഷിച്ചു ഭയവും അമ്പരപ്പും കൊണ്ട് ഇത് മറ്റാരോടും പറഞ്ഞില്ല രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് ഈ കാര്യം ഉൾക്കൊള്ളാൻ കഴിഞ്ഞത് ഇതോടെ തൊട്ടടുത്തുള്ള കുറുമ്പത്ത് ഷമീറിന്റെ വീട്ടിൽ എത്തുകയും ഷമീറിന്റെ ഭാര്യ ബെൻസീറ ഇവരെ കൂട്ടി കോറോംകനറാ ബാങ്കിൽ എത്തി ബാങ്ക് മാനേജർ ജോയിയെ ടിക്കറ്റ്ഏൽപ്പിക്കുകയും ചെയ്തു.
കയറിക്കിടക്കാൻ ചോരാത്ത ഒരു വീടും മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്നാണ് ഇവരുടെ ആഗ്രഹം. അതിരം പാറ താമസിച്ചിരുന്നചന്ദ്രനും കുടുംബത്തിനും പഞ്ചായത്തിൽ നിന്നും പാസായ വീട്വീടുപണി തുടങ്ങിയിട്ട് മൂന്നു വർഷമായികരാറുകാരൻ പണിപൂർത്തിയാകാത്തതിനാൽ മൂന്നു തവണ പോലീസിൽ പരാതി നൽകിയിരുന്നു ഇതിനോട് ചേർന്ന് ഷെഡും ചോർനൊലിച്ചതോടെ കുടുംബ വിടായ മൊട്ടമ്മൽ കോളനിയിലേക്ക് താമസം മാറുകയായിരുന്നു ഭാര്യ മോളിയും സുമേഷ് സുസ്മിത സുനീഷ് വിസ്മയ തുടങ്ങി അഞ്ചു മക്കളും അമ്മയും രണ്ടു ഭാര്യ സഹോദരിമാരും ഉൾപ്പെടെ 10 പേരാണ് നിലവിൽ ഈ കൊച്ചു വീട്ടിൽ കഴിയുന്നത് കയറി കിടക്കാൻ നല്ലൊരു വീടാണ്ഇവരുടെ സ്വപ്നം അതോടൊപ്പം മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്ന് ചന്ദ്രനും ഭാര്യയും മോളിയും പറയുന്നു മകൾ സുസ്മിത മാനന്തവാടി സ്വകാര്യ കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *