April 19, 2024

ജോസഫ്‌സ് ടി.ടി.ഐ ഒരുക്കിയ ‘NO’ ശ്രദ്ധേയമായി

0
Img 20220707 Wa00342.jpg
മാനന്തവാടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് ജോസഫ്‌സ് ടി.ടി.ഐ ഒരുക്കിയ 'NO' ശ്രദ്ധേയമായി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്നാണ് NO എന്ന ആ വാക്കിന്റെ ആകൃതിയില്‍ അണിനിരന്നത്. NO എന്ന വാക്ക് ലഹരി വിപത്തിനെതിരെയുള്ള വജ്രായുധമായതിനാല്‍ ആ വാക്ക് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഉറപ്പിക്കാനും പ്രയോഗിക്കാന്‍ പ്രാപ്തരാക്കാനുമായാണ് ഇങ്ങനെ ചെയ്തത്. സ്‌കൂളിലെ മുഴുവന്‍ പേരും NO എന്ന ആകൃതിയില്‍ അണിനിരന്ന ശേഷം ലഹരി ഉപയോഗിക്കില്ലെന്നും ലഹരി വിപത്തിനെതിരെ പോരാടുമെന്നും പ്രതിജ്ഞയെടുത്തു.  
പ്രിന്‍സിപ്പല്‍ അന്നമ്മ എം ആന്റണി ഉല്‍ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ , എം. ടി .എ പ്രസിഡണ്ട് മഞ്ജുഷ, സ്റ്റാഫ് സെക്രട്ടറി മിനി ജോണ്‍, അധ്യാപകരായ ജോസ് പള്ളത്ത്, നിതിന്‍ വര്‍ഗീസ്, വിദ്യാര്‍ത്ഥികളായ ഡോണ്‍ ജോഷി, നന്ദ കിഷന്‍, നിവേദ്യ എം.എസ്എന്നിവര്‍ പ്രസംഗിച്ചു. ഫ്‌ലാഷ് മോബ്, പ്രതിജ്ഞ എഴുതല്‍ – ജലഛായം – പോസ്റ്റര്‍ – കൊളാഷ് മത്സരങ്ങള്‍, വ്യാപാരികളെ സന്ദര്‍ശിച്ച് അഭ്യര്‍ത്ഥന സമര്‍പ്പിക്കല്‍, മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍ തന്നെ ക്ലാസ്സ് എടുക്കല്‍, ക്ലാസില്‍ നിന്ന് ക്ലാസിലേക്ക് ലഹരിവിരുദ്ധ റിലേ റാലി, ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍, രക്ഷിതാക്കള്‍ക്ക് മുദ്രാവാക്യ രചന മത്സരം, , ലഹരി പിശാചിനെ തീ കൊളുത്തല്‍ എന്നിവയും നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *