

കമ്പളക്കാട് :സംസ്ഥാനത്ത് പലയിടത്തും എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ആയുഷ്
ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്പളക്കാട് കൊഴിഞ്ഞങ്ങാട് പണിയ കോളനിയിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു.
രോഗ പ്രതിരോധ ഔഷധ പാനീയമായ നിലവേമ്പ് കുടിനീർ വിതരണം ചെയ്തു. സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സുർജിത്ത്, ട്രൈബൽ പ്രൊമോട്ടർ അനീഷ് തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply